Tuesday, January 21, 2025
spot_imgspot_img
HomeIndiaസ്വത്തവകാശം ഭരണഘടനാപരം; നിയമം അനുശാസിക്കുന്ന മതിയായ നഷ്ടപരിഹാരം നൽകാതെ ഒരു വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാൻ കഴിയില്ല:...

സ്വത്തവകാശം ഭരണഘടനാപരം; നിയമം അനുശാസിക്കുന്ന മതിയായ നഷ്ടപരിഹാരം നൽകാതെ ഒരു വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാൻ കഴിയില്ല: സുപ്രീംകോടതി

ന്യൂഡൽഹി: സ്വത്തവകാശം ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി. നിയമം അനുശാസിക്കുന്ന മതിയായ നഷ്ടപരിഹാരം നൽകാതെ ഒരു വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ബംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലിൽ വിധി പ്രസ്താവിക്കുകയായിരുന്നു സുപ്രീംകോടതി.

1978ലെ 44 ാം ഭേദഗതി പ്രകാരം സ്വത്തവകാശം മൗലികാവകാശമല്ലാതായി മാറി. എന്നാൽ ഒരു ക്ഷേമ രാഷ്ട്രത്തിൽ സ്വത്തവകാശം മനുഷ്യാവകാശമായും ഭരണഘടനയുടെ ആർട്ടിക്കിൾ 300 എ പ്രകാരം ഭരണഘടനാപരമായ അവകാശമായും തുടരുന്നുവെന്ന് ജസ്റ്റിസുമാരായ ബി ആർ ഗവായി, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിയമത്തിന്റെ അധികാരം വഴിയല്ലാതെ ഒരു വ്യക്തിയുടേയും സ്വത്ത് അപഹരിക്കരുതെന്ന് ആർട്ടിക്കിൾ 300 എ വ്യവസ്ഥ ചെയ്യുന്നു.

പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കലിന് 2003 ജനുവരിയിൽ കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെന്റ് ബോർഡ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നും 2005 നവംബറിൽ ഹർജിക്കാരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി മുമ്പാകെ അപ്പീൽ നൽകിയ ഭൂമുടമകൾക്ക് കഴിഞ്ഞ 22 വർഷത്തിനിടെ നിരവധിത്തവണ കോടതിയുടെ വാതിലുകളിൽ മുട്ടേണ്ടി വന്നു. എന്നാൽ യാതൊരു നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും സ്വത്തുക്കൾ നഷ്ടപ്പെട്ടുവെന്നും സുപ്രീംകോടതി പറഞ്ഞു. ആർട്ടിക്കിൾ 142 പ്രകാരം 2019 ഏപ്രിൽ 22ലെ മാർക്കറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നിർണയിക്കാനും ബെഞ്ച് നിർദേശിച്ചു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares