എഐവൈഎഫ് ഭഗത്സിംഗ് യൂത്ത് ഫോഴ്സ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരമ്പരാഗത കാനന പാത ശുചീകരണം നടത്തി. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം ആശംസിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുബേഷ് സുധാകരൻ പ്രവർത്തങ്ങൾക്ക് ആശംസ അറിയിച്ചു.
ഭഗത്സിംഗ് യൂത്ത് ഫോഴ്സ് കോർഡിനേറ്റർ ദീപുതോമസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത് വാഴൂർ, കെ കെ രാജേഷ്, കണ്ണൻ എം ടി, ജില്ലാ കമ്മിറ്റി അംഗം അഖില തുടങ്ങിയവർ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുത്തു.