ശബരിമല: പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിച്ചു. 6.30 നാണ് വിളക്ക് തെളിഞ്ഞത്. ശബരിമല പൂങ്കാവനത്തില്‍ തിങ്ങിനിറഞ്ഞ ലക്ഷങ്ങള്‍ മകരവിളക്ക് ദര്‍ശിച്ചു.
തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ കിഴക്ക് മകര നക്ഷത്രം ഉദിച്ചു.തുടര്‍ന്ന് മകരവിളക്ക് തെളിക്കുകയായിരുന്നു.തിക്കും തിരക്കും മൂലമുള്ള അപകടം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ വന്‍ വരവേല്‍പ്പോടെയാണ് അയ്യപ്പസന്നിധിയിലേക്ക് എത്തിയത്. തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സന്നിധാനത്തേക്ക് ആനയിക്കുകയും പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്തു.
വലിയ നടപ്പന്തല്‍, പാണ്ടിത്താവളം, മാളികപ്പുറം ക്ഷേത്രത്തിന്റെ മുന്‍ ഭാഗത്തെ തുറസായ സ്ഥലങ്ങള്‍, മാളികപ്പുറം നടപ്പന്തല്‍, കൊപ്രാക്കളം, ശരംകുത്തിഭാഗം തുടങ്ങി മകരവിളക്ക് ദൃശ്യമാകുന്ന ഭാഗങ്ങളിലെല്ലാം തീര്‍ഥാടകര്‍ തമ്പടിച്ചിരുന്നു സുരക്ഷയ്ക്കും ദര്‍ശനത്തിനും മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനം അധികൃതര്‍ നേരത്തെ തന്നെ നടത്തിയിരുന്നു.