Sunday, November 24, 2024
spot_imgspot_img
HomeKeralaരാജസ്ഥാൻ കോൺ​ഗ്രസിൽ കൂട്ടത്തല്ല്; അഴിമതി വിരുദ്ധ യാത്രയുമായി സച്ചിന്‍ പൈലറ്റ്

രാജസ്ഥാൻ കോൺ​ഗ്രസിൽ കൂട്ടത്തല്ല്; അഴിമതി വിരുദ്ധ യാത്രയുമായി സച്ചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ കോൺ​ഗ്രസിനുള്ളിൽ കൂട്ടത്തല്ല്. അഴിമതി വിരുദ്ധ യാത്രയുമായി മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയതോടെയാണ് കോൺ​ഗ്രസിനകത്ത് സംഘർഷം ഉടലെടുത്തത്. ജന്‍ സംഘര്‍ഷ് യാത്ര എന്ന അഴിമതി വിരുദ്ധ യാത്ര സര്‍ക്കാരിനുള്ള വിമര്‍ശനമല്ല മറിച്ച് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുക മാത്രമാണ് യാത്രയുടെ ലക്ഷ്യമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കുന്നത്. രാജസ്ഥാനില്‍ വലിയ സ്വീകരണമാണ് യാത്രയ്‌ക്കൊരുക്കിയിരിക്കുന്നത്.

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ആരോപിക്കപ്പെടുന്ന അഴിമതിക്കേസുകളില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് സച്ചിന്‍ പൈലറ്റ് ജന്‍ സംഘര്‍ഷ് യാത്ര നടത്തുന്നത്. മെയ് 11 ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ ജന്‍ സംഘര്‍ഷ് യാത്ര അജ്മീറില്‍ നിന്ന് ജയ്പൂരിലേക്കാണ് നടക്കുന്നത്.

സ്വന്തം സര്‍ക്കാരിനെതിരെ എന്തിനാണ് പ്രതിഷേധിക്കുന്നത് എന്ന ചോദ്യത്തിന് അഴിമതിക്കെതിരെ മാത്രമാണ് താന്‍ ശബ്ദമുയര്‍ത്തുന്നതെന്നാണ് സച്ചിന്‍ പൈലറ്റ് മറുപടി പറഞ്ഞത്.’ഞാന്‍ എന്റെ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയല്ല, അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ അഴിമതിക്കെതിരെ സീറോ ടോളറന്‍സ് വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ ഈ സര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തിയില്ല,’ അദ്ദേഹം പറഞ്ഞു.യാത്രയോടുള്ള പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസിന് അഴിമതിക്കെതിരെ യാതൊരു സഹിഷ്ണുതയുമില്ലെന്നും അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares