തിരുവനന്തപുരം: സജി ചെറിയാൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.മുമ്പ് കൈകാര്യം ചെയ്ത വകുപ്പുകൾ തന്നെ അദ്ദേഹത്തിന് ലഭിച്ചേക്കും.