തിരുവനന്തപുരം: ഭരണഘടനവിരുദ്ധ പ്രസംഗത്തിൻറെ പേരിൽ സ്ഥാനമൊഴിഞ്ഞ സജി ചെറിയാൻ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു, സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന് നടക്കും. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഗവർണറിൽ നിന്നും അനുമതി വാങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. സജി ചെറിയാന്റെ സത്യപ്രതിജ്ഞ മനപ്പൂർവം വൈകിപ്പിക്കാൻ ഗവർണർ ബോധപൂർവം ശ്രമം നടത്തുന്നതായി പല ഭഗത്തു നിന്നും വിമർശനം ഉയർന്നിരുന്നു.