രാജ്ഭവനിൽ ഇരിക്കുന്നവരെല്ലാം രാജക്കന്മാർ അല്ലെന്ന് ഗവർണർ ഓർക്കണമെന്ന് പി.സന്തോഷ്കുമാർ എം.പി. ഗവർണറെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് എഐവൈഎഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന വിരുദ്ധനായ ഗവർണറെ പുറത്താക്കണം എന്ന മുദ്രാവാക്യം കേരളത്തിന്റെ പൊതുസമൂഹം ഏറ്റെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോപ്രയാങ്ങലൊക്കെ കാട്ടിക്കൂട്ടിയാൽ അത് കണ്ട് രസിക്കാൻ പ്രത്യേക സന്തോഷമാണ് എന്ന മാനസിക നിലയിലാണ് സംസ്ഥാനത്തെ ഗവർണർ പോയി കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തെ മാധ്യമങ്ങൾ ഭ്രാന്ത് പിടിച്ച ഗവർണറെ ആഘോഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് യാഥാർത്ഥ്യ ബോധമുള്ള എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമായി മാറി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഗവർണർ പദവി വെറും ചാണക പദവി മാത്രമാണ്. ഗവർണറെ ഉപയോഗിച്ച് കൊണ്ട് കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാനാണ് ബിജെ പി ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.