മാപ്പിള പാട്ടിന്റെ താളവിസ്മയവും കാൽപ്പന്തുകളിയുടെ ആരവും നിറഞ്ഞ മലപ്പുറത്തിന്റെ മണ്ണിൽ സേവ് ഇന്ത്യ മാർച്ച് പര്യേടനം ആരംഭിച്ചു. സാധാരണ ജനങ്ങളുടെ സ്നേഹദരങ്ങൾ ഏറ്റുവാങ്ങി എൻ അരുൺ നയിക്കുന്ന ജാഥ മുന്നോട്ട് കടന്നു പോവുകയാണ്. മോദി സർക്കാർ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രമെന്ന ആശയത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കേരളത്തിലെ ജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോവുന്ന സേവ് ഇന്ത്യ മാർച്ചിനു മികച്ച പിന്തുണയാണ് സമൂഹത്തിന്റെ നാനാതുറയിൽ നിന്നും ഉണ്ടാകുന്നത്.
മലപ്പുറം ജില്ലയിലെ കോണ്ടോട്ടി, മുസ്ലാരങ്ങാടി, മൊറയൂർ, വള്ളുവമ്പ്രം, പൂക്കോട്ടൂർ, ആലത്തൂർപടി, മലപ്പുറം എന്നിവിടങ്ങളിലൂടെയാണ് മാർച്ച് കടന്നു പോവുക. ഡയറക്ടർ അഡ്വ. കെ കെ സമദ് വൈസ് ക്യാപ്റ്റന്മാരായ കെ ഷാജഹാൻ പ്രസാദ് പറേരി അഡ്വ. വിനീത വിൻസന്റ് എന്നിവർക്ക് മികച്ച മികച്ച ജന പിനതുണയാണ് ജാഥയിലുടനീളം കണ്ടുവരുന്നത്.