അനശ്വര രക്തസാക്ഷികൾ അന്തിയുറങ്ങുന്ന വലിയ ചുടുക്കാട്ടിൽ ആദരം അർപ്പിച്ച് സേവ് ഇന്ത്യ മാർച്ച്. ജാഥാ ക്യാപ്റ്റൻ ടി ടി ജിസ്മോന്റെയും വൈസ് ക്യാപ്റ്റൻമാരായ എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ ജാഥാ ഡയറക്ടർ ആർ ജയൻ തുടങ്ങിയവർ വലിയ ചുടുക്കാട്ടിൽ രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിലെത്തി ആദരം അർപ്പിച്ചു.
നിരവധിപേരാണ് വലിയ ചുടുക്കാട്ടിൽ തടിച്ചുകൂടിയത്. രക്തസാക്ഷികൾ പകർന്നു തന്ന ഊർജം ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്ന് എഐവൈഎഫ് വ്യക്തമാക്കി. സേവ് ഇന്ത്യ മാര്ച്ചിനു ആലപ്പുഴ ജില്ലയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇന്നലെ പെയ്ത വേനൽ മഴയെ പ്രതിരോധിച്ച് പ്രവർത്തകർ സേവ് ഇന്ത്യ മാർച്ചുമായി മുന്നോട്ട് നീങ്ങിയത് കൂടുതൽ ആവേശം പകർന്നു. നിരവധി സഖാക്കളാണ് തെക്കൻ മേഖല ജാഥയിൽ അണിചേരുന്നത്.