തൃശൂർ: ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി, ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് 2023 മെയ് 15 മുതൽ 28 വരെ നടത്തുന്ന ജാഥയുടെയും മെയ് 28 ന് തൃശൂരിൽ നടക്കുന്ന ജാഥാസംഗമത്തിൻറേയും വിജയത്തിനായി ചാലക്കുടി മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം എഐവൈഎഫ് സംസ്ഥാന പ്രസിഡൻറ് എൻ.അരുൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.സി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം ടി.പ്രദീപ്കുമാർ, മണ്ഡലം സെക്രട്ടറി സി.വി.ജോഫി, ജില്ലാ കൗൺസിൽ അംഗം പി.എം.വിജയൻ, അസിസ്റ്റന്റ് സെക്രട്ടറി എം.വി.ഗംഗാധരൻ, എഐവൈഎഫ് ജില്ലാ പ്രസിഡൻറ് ബിനോയ് ഷബീർ, ജോയിൻറ് സെക്രട്ടറി പി.വി.വിവേക്, മണ്ഡലം സെക്രട്ടറി എം.ഡി.പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി എ.കെ.ചന്ദ്രൻ, ടി.പ്രദീപ്കുമാർ എന്നിവരെ രക്ഷാധികാരികളായും പി.എം.വിജയൻ, എം.വി.ഗംഗാധരൻ എന്നിവരെ ചെയർമാനായും സി.വി.ജോഫിയെ കൺവീനറായും എം.ഡി.പ്രവീൺ, പി.സി.സജിത്ത്എന്നിവരെ ട്രഷറായും തെരഞ്ഞെടുത്തു.