ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി മുന്നേറുന്ന സേവ് ഇന്ത്യ മാർച്ചിനു മലപ്പുറത്ത് വമ്പിച്ച സ്വീകരണം. മാപ്പിള ലഹള സേനാനികളുടെ പിന്മുറക്കാരുടെ ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി എൻ അരുൺ ക്യാപ്റ്റനായും കെ ഷാജഹാൻ, പ്രസാദ് പറേരി അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും ഉള്ള വടക്കൻ മേഖല ജാഥ മുന്നേറുകയാണ്. ജാഥയിൽ നിരവധി പേരാണ് പങ്കാളികളാകുന്നത്.
ആനക്കയം, വള്ളിക്കാപ്പറ്റ, കോഴിക്കോട്ടുപറമ്പ്, മങ്കട, തിരൂർക്കാട്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ജാഥ ഇന്നത്തോടെ മലപ്പുറം ജില്ലയിലെ പര്യേടനം പൂർത്തിയാക്കി നാളെ പാലക്കാടെത്തിച്ചേരും.