തിരുവനന്തപുരം: ആവേശത്തോടെ സേവ് ഇന്ത്യ മാർച്ചിനെ സ്വികരിച്ച് എഐവൈഎഫിന്റെ പ്രവർത്തകർ. ഇന്നലെ ആരംഭിച്ച എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കുന്ന തെക്കൻ മേഖല ജാഥയ്ക്കാണ് തിരുവനന്തുപുത്ത് അവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ടു നീങ്ങുന്നത്. പാളയത്ത് നിന്നും ആരംഭിച്ച മാർച്ച് പേരൂർക്കട കരകുളം നെടുമങ്ങാട് എന്നിവിടങ്ങളിലൂടെ ഇന്ന് കടന്നുപോകും.
വെയിലിനെ പോലും അവഗണിച്ച് എഐവൈഎഫിനെ നെഞ്ചിലേറ്റിയവർ ആവേശത്തോടെയാണ് സേവ് ഇന്ത്യ മാർച്ചിനെ സ്വീകരിച്ചിരിക്കുന്നത്. നിരവധി എഐവൈഎഫ് പ്രവർത്തകരാണ് മാർച്ചിൽ അണിചേരുന്നത്. മോദി സർക്കാരിന്റെ ദുർഭരണത്തിനെതിരെ ശക്തമായ താക്കീതാണ് കേരളത്തിന്റെ യുവത നൽകുന്നത്.