തൃശൂർ: എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 15 മുതൽ നടത്തപ്പെടുന്ന സേവ് ഇന്ത്യ മാർച്ചിന്റെ ജാഥകൾ മെയ് 28 തീയതിയിൽ തൃശൂരിൽ വച്ച് സംഗമിക്കുന്നതുമായി ബന്ധപ്പെട്ട് കാട്ടൂർ മേഖലാ തല സംഘാടകസമിതി രൂപീകരിച്ചു. കാട്ടൂർ സമഭാവന ഹാളിൽ വച്ചു സംഘടിപ്പിച്ച യോഗം എഐവൈഎഫ് ഇരിഞ്ഞാലക്കുട മണ്ഡലം ജോയിൻ സെക്രട്ടറി വിഷ്ണുശങ്കർ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം സ്വപ്നനജിൻ, സിപിഐ കാട്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ ജി നജിൻ എന്നിവർ സംസാരിച്ചു.
എഐവൈഎഫ് കാട്ടൂർ മേഖല പ്രസിഡന്റ് എൻ ഡി ധനേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സെക്രട്ടറി സി സി സന്ദീപ് സ്വാഗതവും മേഖല കമ്മിറ്റി അംഗം സംഗീത നന്ദിയും രേഖപ്പെടുത്തി.
മെയ് 15 മുതൽ 28 വരെയാണ് കാൽനടജാഥകൾ സംഘടിപ്പിക്കുന്നത്. 15ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന തെക്കൻ മേഖലാജാഥ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി, അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളുടെയും സംഗമം മെയ് 28ന് തൃശൂരിലാണ്.