കരുനാഗപ്പള്ളി: ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ, ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ മാർച്ചിന്റെ കരുനാഗപ്പള്ളി മണ്ഡലംതല സംഘാടക സമിതി യോഗം ചേർന്നു.
കരുനാഗപ്പള്ളി താജ് ഹാളിൽ നടന്ന യോഗം എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ:ആർ ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി യു കണ്ണൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ അസി:സെക്രട്ടറി അഡ്വ:എം എസ് താര, ജില്ലാ കൗൺസിൽ അംഗം ജഗത് ജീവൻ ലാലി, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് ചിറ്റൂർ, സിപിഐ മണ്ഡലം അസി:സെക്രട്ടറി കെ ശശിധരൻ പിള്ള, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് എസ് അർഷാദ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംഘാടക സമിതിയുടെ ചെയർമാനായി ഐ ഷിഹാബനെയും കൺവീനറായി യു കണ്ണനെയും തെരഞ്ഞെടുത്തു.