തൃശൂര്‍: ഇടത് യുവജന സംഘടനകളുടെ ഐക്യ പ്രകടന വേദിയായി മാറി എഐവൈഎഫ് സേവ് ഇന്ത്യ മാര്‍ച്ച് സമാപന വേദി. തൃശൂരില്‍ നടക്കുന്ന യുവജന മഹാ സംഗമത്തില്‍ പങ്കെടുക്കാനായി ഇടത്-ജനാധിപത്യ-മതേതര സംഘടനകളുടെ നേതാക്കള്‍ എത്തി.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ വി വൈശാഖന്‍, എന്‍വൈസി സംസ്ഥാന പ്രസിഡന്റ് സി ആര്‍ സജിത്ത്, യുവജനതാ ദള്‍ സംസ്ഥാന പ്രസിഡന്റ് ഷെറീഫ് പാലോളി,യൂത്ത് കോണ്‍ഗ്രസ് എസ് സന്തോഷ് കാലാള്‍, എന്‍വൈഎല്‍ സംസ്ഥാന പ്രസിഡന്റ് ഷെമീര്‍ പയ്യനങ്ങാടി എന്നിവര്‍ സമ്മേളനത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ എത്തി.
പ്രമുഖ സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകരും മഹാ സംഗമത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനെത്തി. പ്രമുഖ നടന്‍ ജയരാജ് വാര്യര്‍, ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, സംവിധായകന്‍ ഹനീഫ് അദേനി എന്നിവരും സേവ് ഇന്ത്യ മാര്‍ച്ച് സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.