സേവ് ഇന്ത്യ മാർച്ച് അവേശത്തിലാക്കി എഐവൈഎഫിന്റെ പ്രവർത്തകർ. തെക്കുനിന്നും വടക്കുനിന്നും ആരംഭിച്ച ജാഥകൾക്ക് വൻ സ്വീകരണങ്ങളാണ് അവർ ഒരുക്കുന്നത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കടുത്ത ചൂടിനെ പോലും അവഗണിച്ച് ആയിരക്കണക്കിനാളുകളാണ് ജാഥയിൽ അണിനിരക്കുന്നത്. എഐവൈഎഫ് ഉയർത്തി ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രവാക്യം അവേശത്തോടെ ഏറ്റെടുത്താണ് യുവത സേവ് ഇന്ത്യ മാർച്ചിനു പിന്നിൽ അണിനിരക്കുന്നത്.
തെക്കൻ മേഖല ജാഥ ഇന്ന് കൊല്ലം ജില്ലയിലെ നീണ്ടകര, ചവറ, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ഭരണക്കാവിൽ എത്തിച്ചേരും. കൊല്ലം ജില്ലയിൽ ജാഥയുടെ പര്യേടനം ഇന്ന് അവസാനിക്കും. നാളെ മുതൽ പത്തനംതിട്ട ജില്ലയിലാവും ജാഥ പര്യേടനം നടത്തുക.
വടക്കൻ മേഖല ജാഥ ഇന്ന് കണ്ണൂർ ജില്ലയിലെ പഴയങ്ങാടി, ചെറുകുന്നതറ, പാപ്പിനിശ്ശേരി, പുതിയതെരുവ്, കണ്ണൂർ എന്നീ സ്ഥലങ്ങളിലൂടെ കടന്നു പോകും. ഇന്നും നാളെയുമായി രണ്ടു ദിവസമാണ് കണ്ണൂരിൽ സേവ് ഇന്ത്യ മാർച്ച് പര്യേടനം നടത്തുക.