സേവ് ഇന്ത്യ മാർച്ചിലൂടെ സമൂഹത്തിനു കരുതലിന്റെ രാഷ്ട്രീയം പകർന്നു നൽകി എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സേവ് ഇന്ത്യ മാർച്ചിൽ പ്രവർത്തകർ ഒരുക്കുന്ന സ്വീകരണങ്ങളിൽ നിന്ന് ഉപഹാരങ്ങൾ ഉപേക്ഷിച്ച് പകരം കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ സമ്മാനിക്കാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. മാർച്ചിലുടനീളം ലഭിക്കുന്ന പഠനോപകരണങ്ങൾ സംസ്ഥാനത്തെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സമ്മാനിക്കാനാണ് എഐവൈഎഫിന്റെ സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്യുന്നത്.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ക്യാപ്റ്റനായ സേവ് ഇന്ത്യ മാർച്ച് തിരുവനന്തപുരം ജില്ലയിൽ പര്യേടനം തുടരുകയാണ്. പാളയത്ത് നിന്നും ആരംഭിച്ച മാർച്ച് പേരൂർക്കടയിൽ എത്തിച്ചേർന്നിരുന്നു. അവിടെനിന്ന് കരകുളം നെടുമങ്ങാട് എന്നിവിടങ്ങളിലൂടെ ഇന്ന് കടന്നുപോകും.