പത്തനംത്തിട്ട: ഒരുമിച്ച് നടക്കാം വർഗ്ഗീയതക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് നടത്തുന്ന സേവ് ഇന്ത്യ മാർച്ചിന്റെ പ്രചാരണ ആവേശത്തിൽ സഖാക്കൾ. എഐവൈഎഫ് സേവ് ഇന്ത്യ മാർച്ചിന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് പത്തതനംത്തിട്ട ജില്ല തുടക്കം കുറിച്ചിരിക്കുകയാണ്. എഐവൈഎഫ് പെരിങ്ങാട് മേഖല കമ്മറ്റിയുടെ കീഴിലുളള പതിനാലാം മൈൽ യൂണിറ്റ് കമ്മറ്റി മതിലെഴുത്തുകൾ ആരംഭിച്ചു. ജില്ലാ സെക്രട്ടറി എസ് അഖിൽ പരിപാടികൾക്ക് നേതൃത്വം നൽകി.
മെയ് 15 മുതൽ 28 വരെയാണ് കാൽനടജാഥകൾ സംഘടിപ്പിക്കുന്നത്. 15ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന തെക്കൻ മേഖലാജാഥ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി, അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളുടെയും സംഗമം മെയ് 28ന് തൃശൂരിലാണ്.