ചാത്തനൂർ: ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ മാർച്ചിനായുള്ള ചാത്തനൂർ മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ചേരും. ഏപ്രിൽ 14 വൈകിട്ട് ചാത്തന്നൂരിൽ വച്ച് ചേരുന്ന സംഘാടക സമിതി യോഗം എഐവൈഎഫ് ദേശീയ കമ്മിറ്റി അംഗം അഡ്വ. വിനീത വിൻസെന്റെ ഉദ്ഘാടനം നിർവഹിക്കും.
മെയ് 18 19 തിയതികളിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കുന്ന തെക്കൻ മേഖല ജാഥ കൊല്ലം ജില്ലയിൽ പര്യേടനം നടത്തും. സേവ് ഇന്ത്യ മാർച്ചിലുടെ എഐവൈഎഫ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചേരുന്ന സംഘാടക സമിതി യോഗത്തിൽ മണ്ഡലത്തിലെ എഐവൈഎഫിന്റെയും സിപിഐയിലെയും നേതാക്കൾ പങ്കെടുക്കും.