Sunday, November 24, 2024
spot_imgspot_img
HomeKeralaസേവ് ഇന്ത്യ മാർച്ച്: കൊല്ലം ജില്ലയിൽ സംഘാടകസമതി രൂപീകരണ യോ​ഗം ഏപ്രിൽ 9 ന്

സേവ് ഇന്ത്യ മാർച്ച്: കൊല്ലം ജില്ലയിൽ സംഘാടകസമതി രൂപീകരണ യോ​ഗം ഏപ്രിൽ 9 ന്

കൊല്ലം: ഒരുമിച്ചു നടക്കാം വർ​ഗ്​ഗീയതയ്ക്കെതിരെ തൊഴിലിനു വേണ്ടി പോരാടാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാൽനട ജാഥയുടെ ഭാ​ഗമായി കൊല്ലം ജില്ലയിൽ സംഘാടകസമതി രൂപീകരിക്കും. സംഘാടകസമതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട യോ​ഗം എപ്രിൽ 9 ന് വൈകിട്ട് 4 മണിക്ക് കൊല്ലത്തുള്ള ജോയിന്റ് കൗൺസിൽ ഹാളിൽ ചേരും. സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ ഉദ്ഘാടനം നിർവഹിക്കുന്ന യോ​ഗത്തിൽ എഐവൈഎഫിന്റെ ജില്ലയലെ പ്രധാന നേതാക്കളും പ്രവർത്തകരും പങ്കാളികളാവും.

മെയ് 15ന് ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ നയിക്കും. 17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. ഇരു ജാഥകളും മെയ് 28ന് തൃശൂരിൽ സമാപിക്കും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares