മലപ്പുറം: “ഒരുമിച്ച് നടക്കാം വർഗ്ഗീയതക്കെതിരെ
ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി ” എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംഘടിപ്പിക്കുന്ന കാൽനടജാഥയ്ക്ക് മുന്നോടിയായുള്ള മലപ്പുറം ജില്ലയിലെ സംഘാടക സമിതി രൂപകരണയോഗം സംഘടിപ്പിക്കും. ഏപ്രിൽ 9 ന് വൈകിട്ട് 4 മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരുന്ന യോഗത്തിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ ബാബുരാജ് , അഡ്വ. കെ കെ സമദ്, അഡ്വ. ഷഫീർ കിഴിശ്ശേരി, സി എച്ച് നൗഷാദ്, അഡ്വ. മുസ്ഥഫ കൂത്രാടൻ, തുടങ്ങിയ സഖാക്കൾ പങ്കെടുക്കും .
മെയ് 15ന് ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ്ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളും മെയ് 28ന് തൃശൂരിൽ സമാപിക്കും.