പത്തനംതിട്ട: ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ മാർച്ചിനായുള്ള ജില്ലാതല സംഘാടകസമിതി രൂപീകരണയോഗം പത്തനംതിട്ട ജില്ലയിൽ നടക്കും. ഏപ്രിൽ 14 വൈകിട്ട് പത്തനംതിട്ടയിലെ ആർ രവീന്ദ്രൻ സ്മാരകത്തിൽ വച്ച് നടക്കുന്ന യോഗം സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉദ്ഘാടനം ചെയ്യും.
മെയ് 20-ാം തിയതി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കുന്ന തെക്കൻ മേഖല ജാഥ പത്തനംതിട്ട ജില്ലയിൽ പര്യേടനം നടത്തും. സേവ് ഇന്ത്യ മാർച്ചിലുടെ എഐവൈഎഫ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചേരുന്ന സംഘാടക സമിതി യോഗത്തിൽ ജില്ലയിലെ എഐവൈഎഫിന്റെയും സിപിഐയിലെയും നേതാക്കൾ പങ്കെടുക്കും.