മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് എഐവൈഎഫ് നടത്തുന്ന സേവ് ഇന്ത്യ മാർച്ചിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ, പോരാട്ടങ്ങളുടെ മണ്ണായ തിരുവനന്തപുരത്ത് അവസാനഘട്ടത്തിലേക്കെത്തി. ഇനി ഏതാനും മിനിറ്റുകൾക്കകം സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്നതോടെ പോരാടാൻ തയ്യാറെടുത്ത ഒരു യുവതലമുറ ഐതിഹാാസിക സമരവുമായി മുന്നേറും. ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്ക് എതിരെ, ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യവുമായി ജാതി മത വർഗ്ഗ ഭേദമില്ലാതെ ഒരുമിച്ചു നിന്ന് നാടും നഗരവും സേവ് ഇന്ത്യ മാർച്ചിനായി തിരുവനന്തപുരത്തേക്ക് എത്തുകയാണ്. പതിനായിരക്കണക്കിനു യുവാക്കളാണ് തീ പാറുന്ന വെയിലിനെ അവഗണിച്ചും എഐവൈഎഫിനോട് ചേർന്ന് നിക്കാൻ സംസ്ഥാന തലസ്ഥാനത്തേക്കെത്തുന്നത്.
മോദി സർക്കാരിൽ നിന്നും ഇന്ത്യക്ക് ഒരു മോചനം ആവശ്യമാണെന്ന തിരിച്ചറിവാണ് കേരളക്കരയാകെ അലയടിക്കുന്നത്. അതാണ് ഈ ഒരു ഐതിഹാസിക യാത്രക്ക് ചരിത്രത്തിലിടം നൽകുന്നതും. എഐവൈഎഫ് ഇന്നേവരെ നടത്തിയ സമരപോരാട്ടങ്ങൾ കേരള ജനത എന്നും സ്വീകരിച്ചതും അതിലെല്ലാം ഭാഗവാക്കുകയുചെയ്തതാണ്. അതേ ചരിത്രം വീണ്ടും ആവർത്തിക്കാൻ തലസ്ഥാന നഗരി ഒരുങ്ങിയെത്തുമ്പോൾ അവിടെ കാണുന്ന കാഴ്ചകളും ഒരോ എഐവൈഎഫ് പ്രവർത്തകനേയും അവേശത്തിലാഴ്തുന്നതാണ്.