എഐവൈഎഫ് സംസ്ഥാന സെക്രട്ടറി എൻ അരുൺ നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് കാസർകോട് വർണാഭമായ തുടക്കം. കാസർ കോട് ജില്ലയിലെ കാഞ്ഞങ്ങാട്, നീലേശ്വരം കാലിക്കടവ് എന്നീ പ്രദേശങ്ങളിലൂടെയാണ് സേവ് ഇന്ത്യമാർച്ചിന്റെ വടക്കൻ മേഖല ജാഥ ഇന്ന് കടന്നു പോകുന്നത്.
ജാഥാ വൈസ് ക്യാപ്റ്റൻമാരായ കെ ഷാജഹാൻ, പ്രസാദ് പറേരി, വിനീത വിൻസന്റ് ജാഥാ ഡയറക്ടറായ കെ കെ സമദ് എന്നിവരാണ് എൻ അരുണിനോടൊപ്പം മാർച്ചിനു നേതൃത്വം നൽകുന്നത്. എഐവൈഎഫിന്റെ ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ സേവ് ഇന്ത്യ മാർച്ചിന്റെ ഭാഗമായത് അണികളിൽ ആവേശമായി.എക്കാലവും എഐവൈഎഫിന്റെ പ്രവർത്തനങ്ങൾക്ക് കൂടെ നിന്നിട്ടുള്ള കേരളത്തിന്റെ വടക്കൻ ജില്ലകൾ സേവ് ഇന്ത്യ മാർച്ചിനു നൽകുന്നത് ആവേശോജ്വല സ്വീകരണങ്ങളാണ്.