Thursday, November 21, 2024
spot_imgspot_img
HomeKeralaവയനാടൻ ചുരം കയറി സേവ് ഇന്ത്യ മാർച്ച്, രചിച്ചത് ചരിത്രം

വയനാടൻ ചുരം കയറി സേവ് ഇന്ത്യ മാർച്ച്, രചിച്ചത് ചരിത്രം

സുൽത്താൻ ബത്തേരി: സേവ് ഇന്ത്യ മാർച്ച് വയനാട് ജില്ലയിൽ പ്രവേശിച്ചതോടെ രചിച്ചത് ചരിത്രം. ആദ്യമായാണ് ഒരു സംസ്ഥാന കാൽനട ജാഥ വയനാടിന്റെ മണ്ണിൽ പര്യടനം നടത്തുന്നത്. സംസ്ഥാന വ്യാപക ജാഥ എന്ന് പറയുമ്പോഴും ഒരു ജാഥയും വയനാട്ടിൽ പ്രവേശിക്കില്ലായിരുന്നു.

എന്നാൽ സംസ്ഥാന വ്യപകമായി നടത്തുന്ന ജാഥ കേരളത്തിന്റെ പതിനാലു ജില്ലകളിലും കടന്നെത്തണമെന്ന എഐവൈഎഫ് സംസ്ഥാന നേതൃത്വത്തിന്റെ ദൃഢനിശ്ചയവും അതിനു കരുത്തേകാൻ പ്രവർത്തകരുടെ ശക്തമായ പിന്തുണയും ഒരുമിച്ചതോടെ സേവ് ഇന്ത്യ മാർച്ച് മറ്റ് എല്ലാ പ്രസ്ഥാനങ്ങൾക്കും വഴികാട്ടിയായി.

സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കുന്ന ജാഥ വയനാട് ജില്ലയിൽ പ്രവേശിച്ചു. ആവേശകരമായ സ്വീകരണമാണ് ജാഥയ്ക്ക് വയനാട്ടിൽ ലഭിക്കുന്നത്. സുൽത്താൻ ബത്തേരിമീനങ്ങാടി, കൊളകപ്പാറ,മുട്ടിൽ, കല്പറ്റ എന്നിവിടങ്ങളികൂടെയാണ് ജാഥ കടന്നു പോകുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares