Friday, April 4, 2025
spot_imgspot_img
HomeKeralaകേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായി ആശിഷ് ജെ ദേശായി ചുമതലയേൽക്കും

കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായി ആശിഷ് ജെ ദേശായി ചുമതലയേൽക്കും

കൊച്ചി: ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായി അധികാരമേൽക്കും. ഇതുസംബന്ധിച്ച് ശുപാർശ കൊളീജിയം കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. കേരളാ ഹൈക്കോടതിയിലെ നിലവിലെ ചീഫ് ജസ്റ്റിസായ എസ് വി ഭട്ടിയെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തപ്പോഴുണ്ടായ ഒഴിവിലേക്കാണ് ജസ്റ്റിസ് എ ജെ ദേശായി എത്തുന്നത്. കേന്ദ്ര സർക്കാർ നിയമന ഉത്തരവിറക്കുന്നതോടെ കേരളാ ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ ജെ ദേശായി സത്യപ്രതിജ്ഞ ചെയ്യും.

ഫെബ്രുവരി മുതൽ ഗുജറാത്ത് ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. 2011ലാണ് ഗുജറാത്ത് ഹൈക്കോടതി അഡിഷണൽ ജഡ്ജിയായി ചുമതലയേറ്റത്. 2006 മുതൽ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ സ്റ്റാന്റിങ് കൗൺസിലായിരുന്നു. ഗുജറാത്ത് സർക്കാരിന്‌ വേണ്ടി അഭിഭാഷകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, തെലങ്കാന ഹൈക്കോടതി ചിറ്റ് ജസ്റ്റിസ് ഉജ്വൽ ഭൂയാൻ എന്നിവരെ കൊളീജിയം കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജിയായി ശുപാർശ ചെയ്തിരുന്നു. മലയാളിയായ കെ എം ജോസഫ് ഉൾപ്പെടെയുള്ള മൂന്ന് പേർ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ഒഴിവിലേക്കാണ് ഇരുവരെയും ശുപാർശ ചെയ്തത്. ‌

ജസ്റ്റിസ് ഉജ്വൽ ഭുയാൻ 2022 മുതൽ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ദീർഘകാലം ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്നു. നികുതി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനാണ് അദ്ദേഹം. ഇരുവരേയും ശുപാർശ ചെയ്യുന്നത് അനുഭവ സമ്പത്ത് അടിസ്ഥാനമാക്കിയാണെന്ന് കൊളീജിയം വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares