മണിപ്പുരിൽ സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവുമായി ബന്ധപ്പെട്ട ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയിട്ടുണ്ട്. ജൂലൈ 20 ന് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ സ്വമേധയാ സുപ്രിംകോടതി ഇടപെടുകയായിരുന്നു. മണിപ്പൂർ വിഷയവുമായ് ബന്ധപ്പെട്ട ഒരു കൂട്ടം മറ്റ് ഹർജ്ജികളും സുപ്രികോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപി വീഡിയോ പുറത്തുവിട്ടത് സർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണെന്നാണ് ബിജെപിയുടെ വാദം. ഇതേ നിലപാട് തന്നെയാവും സുപ്രിം കോടതിയിൽ കേന്ദ്ര സർക്കാരും സ്വീകരിക്കുക. കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് സുപ്രിം കോടതിയിൽ കേന്ദ്രം ആവശ്യപ്പെടാനും സാധ്യതയുൂണ്ട്.