പൊന്നാനി: എസ്ഡിപിഐ ആർഎസ്എസ് മത തീവ്രവാദികൾക്കെതിരെ മതേതര കേരളം ഉണരുക എന്ന മുദ്രാവാക്യമുയർത്തി മലപ്പുറം ജില്ലയിലെ 16 മണ്ഡലം കേന്ദ്രങ്ങളിൽ എഐവൈഎഫിന്റെ നേതൃത്വത്തിൽ സെക്കുലർ മീറ്റും ബഹുജന ശൃംഖലയും സംഘടിപ്പിച്ചു.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പൊന്നാനിയിലും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ കൊണ്ടോട്ടിയിലും ദേശീയ കൗൺസിൽ അംഗങ്ങളായ പ്രസാദ് പറേരി തവനൂരിലും എസ് വിനോദ് കുമാർ പെരിന്തൽമണ്ണയിലും എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഷഫീർ കിഴിശ്ശേരി മഞ്ചേരിയിലും പ്രസിഡന്റ് സി പി നിസാർ വേങ്ങരയിലും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പി സുനീർ മലപ്പുറത്തും സിപിഐ ജില്ലാ സെക്രട്ടറി പികെ കൃഷ്ണദാസ് മാസ്റ്റർ തിരൂരിലും ഉദ്ഘാടനം ചെയ്തു.
നിലമ്പൂരിൽ എ പി അഹമ്മദും, വണ്ടൂരിൽ പി പി ബാലകൃഷ്ണനും, ഏറനാട്ടിൽ കരീം വാരിയത്തും,മങ്കടയിൽ അജിത് കൊളാടിയും, താനൂരിൽ ഇരുമ്പൻ സൈതലവിയും,തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്തും,കോട്ടക്കലിൽ എം എ റസാഖും,വള്ളിക്കുന്നിൽ കെ പ്രഭാകരനും പരിപാടി ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ ഇ വി അനീഷ്,ഷഹീദ് റൂമി, എം പി സ്വാലിഹ് തങ്ങൾ, അഡ്വ എം എ നിർമ്മൽ മൂർത്തി,രജീഷ് കാടായിൽ,അസീസ് ബാവ, യൂസുഫ് കലയത്ത്, ആർ അരുൺ,രജനി മനോജ്, കെ വർഷ, അഭിശങ്കർ ഷാജി, ചെമ്പൻ ഷഫീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.