വിജയവാഡ: മന്ത്രിമാരുൾപ്പെടെ സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്നും ഏഴ് പുതുമുഖങ്ങൾ. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പിപ്രസാദ്, ജെ ചിഞ്ചുറാണി ഡെപ്യൂടി സ്പീക്കർ ചിറ്റയം ഗോപകുമാർ, രാജാജി മത്യു തോമസ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ എന്നിവരെ ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു.
സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമാകും. ആറ് പേരാണ് ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിയുന്നത്. പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി വി ബാലന്‍, കെ ഇ ഇസ്മായില്‍, സി എന്‍ ജയദേവന്‍, എന്‍ രാജന്‍ എന്നിവരാണ് കൗണ്‍സിലില്‍ നിന്നും ഒഴിയുന്നത്.
അതേസമയം, അഞ്ചു ദിവസമായി നടന്നുവരുന്ന സിപിഐ 24 -ാം പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനമാകും. ലക്ഷം പേരുടെ റാലിയോടെ 14 ന് ആരംഭിച്ച പാർട്ടി കോൺഗ്രസ് നിർണായക രാഷ്ട്രീയ തീരുമാനങ്ങളും പോരാട്ട് പ്രഖ്യാപനങ്ങളുമായാണ് സമാപിക്കുന്നത്. ഇന്നലെ ഉച്ചയോടെ പൊതുചർച്ച പൂർത്തിയാക്കി. തുടർന്ന് ജനറൽ സെക്രട്ടറി ഡി രാജ അവതരിപ്പിച്ച കര ടു രാഷ്ട്രീയ പ്രമേയം , കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. ബാൽ ചന്ദ്ര കാംഗോ അവതരിപ്പിച്ച രാഷ്ട്രീയ അവ ലോകന റിപ്പോർട്ട് , അതുൽ കുമാർ അഞ്ജാൻ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട് , പാർട്ടി പരിപാടി , ഭരണഘടന എന്നിവ സംബന്ധിച്ച് പ്രതിനിധികൾ നാലു കമ്മിഷനുകളായി തിരിഞ്ഞ് സമഗ്രമായ ചർച്ച നടത്തി