ലൈംഗികാതിക്രമക്കേസിൽ പ്രതിയായ കർണാടക ഹാസന്‍ ലോക്‌സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് തോൽവി. പ്രധാന മന്ത്രി നരേന്ദ്ര മോദി കർണ്ണാടകയിലെത്തി പ്രചരണം നടത്തിയതിന്റെ തൊട്ടു പിന്നാലെയാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വന്നത്.
പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനിൽ തിരഞ്ഞെടുപ്പുസമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. നാരീ ശക്തി’യെ സംബന്ധിച്ചുള്ള ‘മോദിയുടെ ഗ്യാരണ്ടി’ കേവല പ്രഹസനം മാത്രമാണെന്ന് വോട്ടർമാർ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് രേവണ്ണയുടെ പരാജയം.
ഒരു ഭാഗത്ത് ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പോലുള്ള മുദ്രാവാക്യങ്ങളിലൂടെ സ്ത്രീ ശാക്തീകരണം പ്രഖ്യാപിക്കുകയും മറു ഭാഗത്ത് ഭരണ കൂട സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കൊണ്ട് സ്ത്രീകൾക്കുനേരെ നടന്ന ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും ഞെട്ടിപ്പിക്കുന്ന കണക്കുകൾ മറച്ചു വെക്കുകയും ചെയ്യുന്ന കേന്ദ്ര നയത്തിന്നേറ്റ കനത്ത തിരിച്ചടി കൂടിയാണ് ഹാസനിലെ തെരഞ്ഞെടുപ്പ് ഫലം.