Friday, November 22, 2024
spot_imgspot_img
HomeKeralaകൊല്ലം എസ്എൻ കോളേജിലും എസ്എഫ്ഐ അഴിഞ്ഞാട്ടം, 14 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്ക്

കൊല്ലം എസ്എൻ കോളേജിലും എസ്എഫ്ഐ അഴിഞ്ഞാട്ടം, 14 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്ക്

കൊല്ലം: എസ് എൻ കോളേജിൽ എഐഎസ്എഫ് പ്രവർത്തകർക്ക് നേരെ എസ്എഫ്ഐയുടെ ആക്രമണം. 14 പ്രവർത്തകർക്ക് പരിക്കേറ്റെന്ന് എഐഎസ്എഫ് നേതൃത്വം അറിയിച്ചു. പരിക്കേറ്റ മൂന്നു വിദ്യാർത്ഥികളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്എഫ്ഐ നേതാക്കൾ വരെ മർദ്ദിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തകർ പറഞ്ഞു. ഇവരുടെ പക്കൽ മാരകായുധങ്ങളും ഉണ്ടായിരുന്നുവെന്നും പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് നേതൃത്വം ആരോപിച്ചു.

അതേസമയം, അടൂർ ഐഎച്ച്ആർഡി കോളേജിൽ വിദ്യാർതിഥികളെ മോഡൽ പരീക്ഷ എഴുതാൻ അനുവദിക്കാതെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇലക്ഷൻ റദ്ദാക്കണമെന്നുമായിരുന്നു എസ്എഫ്‌ഐയുടെ ആവശ്യം. എന്നാൽ ഇത് അം​ഗീകരിക്കാൻ പ്രിൻസിപ്പൽ തയ്യാറായില്ല. തുടർന്നായിരുന്നു ക്യാമ്പസിൽ എസ്എഫ്‌ഐ പ്രവർത്തകർ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥകളെ ഹാളിൽ നിന്നും ഇറക്കിവിട്ടത്.

ഗേറ്റിന് മുന്നിൽ വനിതാ പ്രിൻസിപ്പലിന്റെ കോലം കെട്ടിത്തൂക്കി. പ്രിൻസപ്പലിന്റെ മുറിയിലെത്തി എസ്എഫ്‌ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി സഹഅധ്യാപകർ വ്യക്തമാക്കിയിട്ടുണ്ട്. കോളജിൽ മോഡൽ പരീക്ഷ നടക്കുന്നതിനിടെ ക്ലാസ് മുറിയിൽ നിന്ന് വിദ്യാർഥികളെ ഇറക്കിവിടുകയും ചെയ്തതായി അവർ വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares