പത്തനംതിട്ട: അടൂർ ഐഎച്ച്ആർഡി കോളേജിൽ വിദ്യാർതിഥികളെ മോഡൽ പരീക്ഷ എഴുതാൻ അനുവദിക്കാതെ എസ്എഫ്ഐ. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും വിജയിച്ച് എഐഎസ്എഫ് യൂണിയൻ സ്വന്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇലക്ഷൻ റദ്ദാക്കണമെന്നുമായിരുന്നു എസ്എഫ്‌ഐയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ പ്രിൻസിപ്പൽ തയ്യാറായില്ല. തുടർന്നായിരുന്നു ക്യാമ്പസിൽ എസ്എഫ്‌ഐ പ്രവർത്തകർ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥകളെ ഹാളിൽ നിന്നും ഇറക്കിവിട്ടത്. ഗേറ്റിന് മുന്നിൽ വനിതാ പ്രിൻസിപ്പലിന്റെ കോലം കെട്ടിത്തൂക്കി. പ്രിൻസപ്പലിന്റെ മുറിയിലെത്തി എസ്എഫ്‌ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി സഹഅധ്യാപകർ വ്യക്തമാക്കിയിട്ടുണ്ട്. കോളജിൽ മോഡൽ പരീക്ഷ നടക്കുന്നതിനിടെ ക്ലാസ് മുറിയിൽ നിന്ന് വിദ്യാർഥികളെ ഇറക്കിവിടുകയും ചെയ്തതായി അവർ വ്യക്തമാക്കി.