Thursday, November 21, 2024
spot_imgspot_img
HomeKeralaഎസ്ഡി കോളജിൽ എസ്എഫ്ഐ ഗുണ്ടായിസം; എഐഎസ്എഫ് വനിതാ നേതാവിന് നേരെ ആക്രമണം

എസ്ഡി കോളജിൽ എസ്എഫ്ഐ ഗുണ്ടായിസം; എഐഎസ്എഫ് വനിതാ നേതാവിന് നേരെ ആക്രമണം

ആലപ്പുഴ: എസ് ഡി കോളേജിൽ എഐഎസ്എഫ് പ്രവർത്തകർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് നേരെ കോളേജ് ക്യാമ്പസിനുള്ളിൽ വച്ച് നടന്ന എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധം ശക്തമാക്കുന്നു. എഐഎസ്എഫ് പ്രവർത്തകരായ നാല് പേർക്കാണ് കഴിഞ്ഞ ദിവസം എസ്എഫ്ഐക്കാർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റത്. എഐഎസ്എഫ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയും ആദ്യ വർഷ മലയാളം വിദ്യാർത്ഥിയുമായ എ കെ അരവിന്ദ്, ചെയർമാൻ സ്ഥാനാർത്ഥിയായ ആദ്യ വർഷ ബി കോം വിദ്യാർത്ഥിനി ആർഷ, അവസാന വർഷ ബി കോം വിദ്യാർത്ഥി അർജുൻ, അവസാന വർഷ ഹിസ്റ്ററി വിദ്യാർത്ഥി യൂസഫ് എന്നിവർക്കാണ് ക്രൂരമായ മർദ്ദനം ഏറ്റത്.

കോളേജ് യൂണിയൻ ഇലക്ഷന് മുൻപുള്ള കൊട്ടികലാശത്തിനിടയിലാണ് എസ്എഫ്ഐ പ്രവർത്തകർ പ്രകേപനം കൂടാതെ അക്രമം അഴിച്ചുവിട്ടുകയായിരുന്നു. പുറത്തുനിന്നും എത്തിയ എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ക്യാമ്പസിൽ കലാപന്തരീക്ഷം സൃഷ്ടിച്ച് വിദ്യാർത്ഥികളെ മർദ്ദിച്ചത്. പരിക്കേറ്റവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാജയ ഭീതിമൂലം അനാവശ്യമായി കുഴപ്പം സൃഷ്ടിച്ച് ആക്രമണം നടത്തിയ ആക്രമികളെ ഉടൻ പിടികൂടിയെല്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് യു അമലും ജില്ലാ സെക്രട്ടറി അസ്ലാം ഷായും പറഞ്ഞു. എ ഐ എസ് എഫ് വിദ്യാർത്ഥികൾക്കെതിരെ നടന്ന ആക്രമണത്തിൽ എഐവൈഎഫും ശക്തമായി അപലപിച്ചു. ക്യാമ്പസുകളെ കലാപ ഭൂമിയാക്കാനുള്ള എസ്എഫ്ഐ യുടെ നിലപാടിന്റെ തുടർച്ചയാണ് എസ് ഡി കോളേജിലെ ആക്രമണം. വിദ്യാർത്ഥിനികളെ അടക്കം ക്രൂരമായി മർദ്ദിച്ച അക്രമകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ശ്യാം കുമാർ സെക്രട്ടറി പി എസ് ശിഹാബുദ്ധീൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് സന്ദർശിച്ചു. യൂണിയൻ തെരഞ്ഞടുപ്പിൽ മത്സരിച്ച എഐഎസ്എഫ് പ്രവർത്തകരേയും, മറ്റ് വിദ്യാർത്ഥികളേയും ആക്രമിച്ചത് കോളേജിന് പുറത്തുള്ള എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിലാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. എസ്എഫ്ഐ പാനലിന് നേതൃത്വം നൽകുന്നവർ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏക വിദ്യാർത്ഥി സംഘടനാ വാദം ഉയർത്തി കൊണ്ട് ഇതര വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് വിദ്യാർത്ഥിനികളെ പോലും കടന്നാക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കർശന നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares