Saturday, November 23, 2024
spot_imgspot_img
HomeKeralaവ്യാജ തെരിച്ചറിയൽ കാർഡ്: യൂത്ത് കോൺ​ഗ്രസിനെതിരെ പുറത്തു വന്നിരിക്കുന്നത് ‍ഞെട്ടിപ്പിക്കുന്ന തെളിവുകൾ

വ്യാജ തെരിച്ചറിയൽ കാർഡ്: യൂത്ത് കോൺ​ഗ്രസിനെതിരെ പുറത്തു വന്നിരിക്കുന്നത് ‍ഞെട്ടിപ്പിക്കുന്ന തെളിവുകൾ

ന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കി വോട്ട് രേഖപ്പെടുത്തിയെന്നതിനു കൂടുതൽ തെളിവുകൾ പുറത്ത്. മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് വരെ ഭീഷണിയാവുന്ന നടപടിയാണ് യൂത്ത് കോൺ​ഗ്രസിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

സിആർ കാർഡെന്ന ആപ്ലിക്കേഷനാണ് ഇതിനായി ഉപയോ​ഗിച്ചിരിക്കുന്നതെന്നാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രം മതി. പേരും മേൽവിലാസവും ഉൾപ്പെടെ വിവരങ്ങൾ നൽകിയാൽ 5 മിനിറ്റിനകം യഥാർത്ഥ തിരിച്ചറിയൽ കാർഡിനെ വെല്ലുന്ന രീതിയില്‍ വ്യാജ കാർഡ് റെഡിയാകും.

ഇത് പിവിസി കാർഡിൽ പ്രിന്റ് എടുക്കാനും സാധിക്കും. ഇതേ മാതൃകയിൽ ആയിരക്കണക്കിന് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയെന്നാണ് കേരളത്തിലെ ചില യൂത്ത് കോൺഗ്രസ് നേതാക്കൾ എഐസിസിക്ക് ഉൾപ്പെടെ പരാതി നൽകിയിരിക്കുന്നത്. ഇത്തരം കാർഡുകൾ ഉപയോഗിച്ച് പലരും വോട്ട് രേഖപ്പെടുത്തി എന്നും പരാതിയിൽ ആരോപിക്കുന്നു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി ആർ കമ്പനിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതെന്നും പരാതിക്കാർ പറയുന്നുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares