Friday, November 22, 2024
spot_imgspot_img
HomeLatest Newsആണഹന്ത, സവർണ ബോധം, വിവരക്കേട്; സുരേഷ് ഗോപിയെന്ന രാഷ്ട്രീയ മാലിന്യത്തെ കേരളം ചുമക്കേണ്ടതുണ്ടോ?

ആണഹന്ത, സവർണ ബോധം, വിവരക്കേട്; സുരേഷ് ഗോപിയെന്ന രാഷ്ട്രീയ മാലിന്യത്തെ കേരളം ചുമക്കേണ്ടതുണ്ടോ?

ടി കെ മുസ്തഫ വയനാട്

ബിജെപി നേതാവും സിനിമ നടനുമായ സുരേഷ് ഗോപി കോഴിക്കോട് വെച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ഒരു മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട സംഭവം പൊതു സമൂഹത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണുണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രീയ പ്രവർത്തകർ പൊതു ഇടങ്ങളിൽ കാണിക്കേണ്ട സ്വാഭാവിക ജാഗ്രതയുടെയും മാന്യതയുടെയും നഗ്നമായ ലംഘനമാണ്
സ്ത്രീകളുടെ മാനവും അന്തസ്സും സംരക്ഷിക്കപ്പെടേണ്ട ജനാധിപത്യ പരിഷ്കൃത സമൂഹത്തിലെ മുൻ പാർലമെന്റ് മെമ്പർ കൂടിയായ വ്യക്തിയിൽ നിന്നുണ്ടായിരിക്കുന്നത് എന്നാരോപിച്ച് നല്ലൊരു വിഭാഗം കടുത്ത വിമർശനങ്ങളുമായി രംഗത്ത് വരുമ്പോൾ പ്രസ്തുത പ്രവൃത്തിയിൽ ദുരുദ്ദേശം ദർശിക്കേണ്ടതില്ലെന്നും സംഭവത്തിൽ സുരേഷ് ഗോപിയുടെ മാപ്പപേക്ഷയിലൂടെ വിവാദം അവസാനിപ്പിക്കണമെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നു മറ്റു ചിലർ.

ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ചോദ്യത്തോട് പ്രതികരിക്കവേയാണ് സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുകയും ‘മോളെ ‘എന്ന് അവരെ അഭിസംബോധന ചെയ്യുകയും ചെയ്തത്. മാധ്യമങ്ങളുടെ മുന്നിൽ വെച്ചുള്ള തന്റെ പെരുമാറ്റം വാത്സല്യം നിറഞ്ഞതായിരുന്നുവെന്നും ജീവിതത്തിൽ ഇന്നേ വരെ താൻ പൊതു വേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്നും എന്നാൽ തന്റെ പ്രവൃത്തി മാധ്യമ പ്രവർത്തകക്ക് എപ്രകാരം അനുഭവപ്പെട്ടോ അതിനെ താൻ മാനിക്കുന്നുവെന്നും പ്രസ്തുത വിഷയത്തിൽ അവർക്കുണ്ടായിട്ടുള്ള പ്രയാസത്തിൽ ക്ഷമ ചോദിക്കുന്നുവെന്നുമുള്ള വിശദീകരണം പക്ഷെ മാധ്യമ പ്രവർത്തക മുഖ വിലക്കെടുക്കുകയുണ്ടായില്ല. സുരേഷ് ഗോപിയുടേത് കേവല വിശദീകരണം മാത്രമാണെന്നും സ്ത്രീയെന്ന നിലയിൽ അപമാനകരമായ സാഹചര്യത്തിലൂടെയാണ് താൻ കടന്ന് പോയതെന്നും വ്യക്തമാക്കിയ അവർ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് പരാതി നൽകുകയും തുടർന്ന് അവരുടെ പരാതിയിന്മേൽ ഐ പി സി 354A പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരിക്കുകയുമാണ്.

സ്ത്രീകളുടെ ആത്മാഭിമാനത്തെയും അസ്തിത്വത്തെയും തുച്ഛീകരിക്കുന്നതും സാൻമാർഗ്ഗികതയെ ഹനിപ്പിക്കുന്ന വിധത്തിലുള്ളതും അശ്ലീലമായതും മ്ലേച്ഛമായതും അപകീർത്തികരമായതുമായ പ്രവണതയായി സുരേഷ് ഗോപിയുടെ ഇട പെടലിനെ മാധ്യമ പ്രവർത്തക വിലയിരുത്തിയ സാഹചര്യത്തിൽ നിയമങ്ങൾ സുരക്ഷ നൽകേണ്ട ഇടങ്ങളിൽ വിഘാതമായി നിൽക്കുന്ന സ്വാധീനങ്ങളെയും ശക്തികളെയും വകഞ്ഞു മാറ്റിക്കൊണ്ടുള്ള ശാശ്വത നീതി തന്നെയാണ് കരണീയമായിട്ടുള്ളത്.
ജോലി ചെയ്യുന്ന ഏത് ഇടങ്ങളിൽ നിന്നും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ സെക്ഷ്വൽ ഹരാസ്മെന്റ് ഓഫ്‌ വിമൻ അറ്റ് വർക് പ്ലെയ്സ് (പ്രിവൻഷൻ, പ്രൊഹിബിഷൻ ആൻഡ് റിഡ്രസൽ ) അഥവാ ‘പോഷ്’ നിയമ പരിധിയിൽ വരുന്നതാണെന്നിരിക്കെ അനുവാദം കൂടാതെയുള്ള സ്പർശനത്തെ വാത്സല്യമെന്ന് വിലയിരുത്തിക്കൊണ്ടുള്ള ന്യായീകരണവും പ്രതിരോധവും നീതീകരിക്കാവുന്നതല്ല.

ആണധികാരത്തിന്റെ മൂല്യ ബോധങ്ങളാൽ രൂപ കല്പന ചെയ്തെടുത്ത സ്ത്രീ സ്വാതന്ത്രത്തിന്റെ പ്രത്യക്ഷ ഉദാഹരണവും
അടിച്ചമർത്തുവാനും അടക്കി ഭരിക്കുവാനുമുള്ള ഉപകരണമെന്ന നിലയിലുള്ള ആധിപത്യ സമൂഹത്തിന്റെ വ്യഗ്രതയും തന്നെയാണ് സ്ത്രീ ചോദ്യം ചോദിക്കുമ്പോൾ ശരീരത്തിൽ സ്പർശിച്ച് നിശബ്ദയാക്കാമെന്ന ആഢ്യ മനോഭാവത്തിലൂടെ വെളിപ്പെടുന്നത്.
തന്നെയുമല്ല കഴിഞ്ഞ കാലങ്ങളിലെ സുരേഷ് ഗോപിയുടെ പല പ്രസ്താവനകളിലും അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലും നിലപാടുകളിലും സവർണ്ണ ബോധം സൃഷ്ടിച്ചെടുത്ത് വികസിപ്പിച്ചെടുത്ത കടുത്ത വംശീയ ബോധത്തിന്റെ ഭീഭത്സത ഒളിഞ്ഞു കിടക്കുന്നതായി കാണാൻ കഴിയുന്നത് ഇതിനോട് ചേർത്തു വായിക്കേണ്ടതുണ്ട്.

നവ മാധ്യമ കേന്ദ്രീകൃത പരിഷ്കൃത കാലഘട്ടത്തിൽ പോലും ജന്മാടിസ്ഥാനത്തിലുള്ള ജാതി വ്യവസ്ഥകളെ രൂപപ്പെടുത്തിയ ചാതുർ വർണ്യത്തിന്റെ പ്രത്യക്ഷവും ഗൂഡവുമായ സ്വാധീനത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുള്ളതാണ്
പുനർ ജന്മത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും മരിച്ച് മണ്ണടിഞ്ഞ് ചാരമായതിന് ശേഷം അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്നാഗ്രഹിക്കുന്നുവെന്നുമൊക്കെയുള്ള അഭിപ്രായ പ്രകടനങ്ങൾ!
മുൻപ് മണിപ്പൂരിലെ വംശ ഹത്യയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശം ‘മണിപ്പൂരിലെ കാര്യം അവിടെയുള്ള ആണുങ്ങൾ നോക്കിക്കൊള്ളും’ എന്നായിരുന്നു.
അത്ഭുതമോ അതിശയോക്തിയോ തോന്നേണ്ടതില്ല!

ഇന്നത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയം തീവ്ര ഹിന്ദുത്വ അജണ്ട ലക്ഷ്യം വെച്ച് ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും കശാപ്പ് ചെയ്യുന്നവരുടേതാണ്,
മുൻപ് ഗുജറാത്തിന്റെ തെരുവോരങ്ങളിൽ ഒരു പ്രത്യേക സമൂഹത്തെ ഒന്നടങ്കം ഇല്ലായ്മ ചെയ്യുന്നതിനായുള്ള കുല്സിത ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചവരുടേതാണ്,
അതു പോലെ തന്നെ ‘മാതാ പിതാ ഗുരു ദൈവം’
എന്ന ആർഷ ഭാരത സംസ്കാരത്തിന്റെ കടക്കൽ കത്തിവെച്ചു കൊണ്ട് പൂർണ്ണ ഗർഭിണിയുടെ വയറു കുത്തിക്കീറി ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത് തൃശൂലത്തിൽ തറച്ചു കൊന്ന ചരിത്രത്തിൽ തുല്യതയില്ലാത്ത നരാധമത്വത്തിന്റെതും ഉത്തരേന്ത്യയുടെ തെരുവോരങ്ങളിൽ ബൈബിൾ കത്തിച്ചും കുരിശടികൾ തകർത്തെറിഞ്ഞും കന്യാ സ്ത്രീകളെ മാനഭംഗപ്പെടുത്തിയും പുരോഹിതരെ പെരു വഴിയിൽ ആക്രമിച്ചും രാജ്യത്തിന്റെ മത നിരപേക്ഷതയെ ചവിട്ടിമെതിച്ചവരുടേതും!

നാസിസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ മൂഞ്ചേ എന്ന സൈദ്ധാന്തികനിലൂടെ വേരുറപ്പിച്ച് ക്രൈസ്തവരെയും ഇസ്ലാമികരെയും കമ്മ്യൂണിസ്റ്റ്‌കാരെയും മുഖ്യ ശത്രുക്കളായി പ്രതിഷ്ഠിച്ചു കൊണ്ടുള്ള രണ്ടാം സർ സംഘ ചാലക് എം എസ് ഗോൾ വാക്കറിന്റെ വിചാര ധാരയെ പ്രത്യയ ശാസ്ത്ര ഗ്രന്ഥമായി അംഗീകരിച്ച് ഇന്ത്യൻ സാമൂഹ്യ പശ്ചാത്തലങ്ങളിൽ വിഭജനത്തിന്റെയും വിഘടനത്തിന്റെയും മതിലുകളുയർത്തുന്നു പ്രസ്തുത രാഷ്ട്രീയം.

അതെ,സുരേഷ് ഗോപി എന്ന വ്യക്തിയുടെ കേവല വീക്ഷണങ്ങൾ എന്നതിലുപരി അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമാണ് ഇവിടെ വിഷയം,പ്രസ്തുത രാഷ്ട്രീയ ജീർണ്ണതയുടെ ഭീഭത്സ മുഖം തന്നെയാണ് പ്രശ്നം. അതാണ് ചർച്ച ചെയ്യപ്പെടേണ്ടതും വിമർശിക്ക

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares