തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമ്മൂട്ടിൽ അഞ്ച് പേരെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ. വെഞ്ഞാറമൂട് സ്വദേശി അഫ്‌നാനാ(23)ണ് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകം ചെയ്തെന്ന വിവരം വെളിപ്പെടുത്തിയത്. രണ്ട് മരണം പൊലീസ് സ്ഥിരീകരിച്ചു.
യുവാവിന്റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ അമ്മയ്ക്കും പെൺസുഹൃത്തിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകങ്ങള്‍ക്ക് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായാണ് കരുതുന്നത്. താൻ 6 പേരെ കൊലപ്പെടുത്തിയെന്നാണ് അഫ്‌നാൻ പൊലീസിനോട് പറഞ്ഞത്.
വെട്ടിയ ശേഷം വീട്ടിലെ ഗ്യാസ് പ്രതി തുറന്നു വിട്ടു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. യുവാവ് പറഞ്ഞ സ്ഥലങ്ങളിലേക്ക് പൊലീസ് എത്തിയിട്ടുണ്ട്.