ലോക്സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടം വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ആറ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി മെയ് 25ന് നാണ് വോട്ടെടുപ്പ്. ബിഹാർ, ഹരിയാന, ഝാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നി ആറ് സംസ്ഥാനങ്ങളിലായി 57 ലോക്സഭ സീറ്റുകളാണുള്ളത്. ഇതു കൂടാതെ ഡൽഹിയിലുമാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
ആറാം ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 6 ആണ്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മെയ് 7ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മെയ് 9 ആണെന്നും വിജ്ഞാപനം ചെയ്തു. ജൂൺ ഒന്നിനാണ് ഏഴാം ഘട വോട്ടെടുപ്പ് തീരുമാനിച്ചിരിക്കുന്നത്.