കോഴിക്കോട്: സേവ് ഇന്ത്യ മാർച്ചിന് അഭിവാദ്യങ്ങൾ അർപ്പിച്ചു നടനും സംവിധായകനുമായ സോഹൻ സീനുലാൽ. രാജ്യവ്യാപകമായി മോദി സർക്കാരിന്റെ ജനദ്രോഹ വർഗ്ഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടന്നു വരുന്ന കാലഘട്ടമാണിത്.
ഈ സാഹചര്യത്തിൽ കേരളത്തിൽ എഐവൈഎഫിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ നെറികെട്ട ഭരണത്തിനു എതിരെ സേവ് ഇന്ത്യ മാർച്ച് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ടി ടി ജിസ്മോനും കാസർകോട് നിന്ന് എൻ അരുണും നയിക്കുന്ന സേവ് ഇന്ത്യമാർച്ചിനു എല്ലാവിധ അഭിവാദ്യങ്ങളും നേർന്നു കോണ്ടാണ് സോഹൻ സിനുലാൽ രഗത്തെത്തിയത്.
15ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന തെക്കൻ മേഖലാജാഥ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി, അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളുടെയും സംഗമം മെയ് 28ന് തൃശൂരിലാണ്.