Friday, April 4, 2025
spot_imgspot_img
HomeKeralaതിരുവല്ലയിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി; മകൻ പിടിയിൽ

തിരുവല്ലയിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി; മകൻ പിടിയിൽ

തിരുവല്ല (പത്തനംതിട്ട): തിരുവല്ല പരുമലയിൽ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. പരുമല നാക്കട കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇവരുടെ മകൻ കൊച്ചുമോൻ (അനിൽകുമാർ–50) ആണ് കൊലപ്പെടുത്തിയത്. അക്രമാസക്തനായി നിന്ന ഇയാളെ പൊലീസ് എത്തിയാണ് കീഴ്പ്പെടുത്തിയത്. പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു

രാവിലെ എട്ടുമണിയോടെ മകൻ അനിൽകുമാറും മാതാപിതാക്കളുമായി കലഹം ഉണ്ടായിരുന്നു. തുടർന്ന് അനിൽ വെട്ടുകത്തി ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു‌.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares