Thursday, November 21, 2024
spot_imgspot_img
HomeKeralaസോണി ബി തെങ്ങമം പുരസ്കാരം ഡോ....

സോണി ബി തെങ്ങമം പുരസ്കാരം ഡോ. എ സജീദിന്

തിരുവനന്തപുരം: എഐവൈഎഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന സോണി ബി തെങ്ങമത്തിന്‍റെ പേരില്‍ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരം പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.എ.സജീദിന് നല്‍കും. ആരോഗ്യ രംഗത്ത് അദ്ദേഹം നല്‍കി കൊണ്ടിരിക്കുന്ന സംഭാവന പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്.
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ അഡീഷണൽ ഡയറക്ടർ ആണ്.
തിരുവനന്തപുരം ചന്തവിള സ്വദേശിയായ അദ്ദേഹം ആർ സി സി മെഡിക്കൽ സൂപ്രണ്ട് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ആതുര സേവന രംഗത്തിന് പുറമെ സാമൂഹ്യ രംഗത്തും നിറസാന്നിധ്യം ആയ അദ്ദേഹം അഖിലേന്ത്യാ പ്രോഗ്രസ്സിവ് ഫോറം, ഡോക്ടർമാരുടെ ദേശീയ സംഘടന തുടങ്ങിയവയുടെ നേതൃത്വത്തിലും പ്രവർത്തിച്ചു വരികയാണ്.

തന്റെ സ്വതസിദ്ധമായ ലാളിത്യ സ്വഭാവം കൊണ്ടും, വലുപ്പച്ചെറുപ്പമന്യേ രോഗികളോടുള്ള മനുഷ്യത്വ പരമായ സമീപനം കൊണ്ടും ഏവരുടെയും സ്നേഹാദരവ് നേടിയെടുക്കാൻ കഴിഞ്ഞ പ്രിയപ്പെട്ട ഡോ സജീദിന് കഴിഞ്ഞിട്ടുണ്ട്.

റവന്യൂമന്ത്രി കെ രാജൻ, അഡ്വ പി. സന്തോഷ് കുമാർ എം പി, പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ , എഐവൈഎഫ് സംസ്ഥാന സെക്രടറി ടി ടി ജിസ്മോൻ, പ്രസിഡന്റ് എൻ അരുൺ എന്നിവരടങ്ങിയ അവാർഡ് നിർണയ കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്.
25000 രൂപയും പ്രശസ്തി പത്രവും ശിലാഫലകവുമടങ്ങിയതാണ് അവാർഡ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares