കോട്ടയം: എഐവൈഎഫ് ജില്ലാ പ്രവർത്തകയോഗം സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു. തൊഴിലില്ലായ്മ പരിഹരിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, ഭഗത്സിംഗ് നാഷണൽ എംപ്ലോയ്മെൻ്റ് ഗ്യാരൻ്റി ആക്ട് നടപ്പിലാക്കുക,വേക്കൻസികൾ റിപ്പോർട്ട് ചെയ്യുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പാർലമെൻ്റ് മാർച്ച് വിജയിപ്പിക്കുവാൻ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ അരുൺ വ്യക്തമാക്കി.
സി പി ഐ ജില്ലാ കൗൺസിൽ ഹാളിൽ ചേർന്ന പ്രവർത്തകയോഗം ജില്ലാ പ്രസിഡൻ്റ് റനീഷ് കാരിമറ്റം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശരത്ത് കുമാർ സ്വാഗതം ആശംസിച്ചു സിപിഐ ജില്ലാ കൗൺസിലംഗം ജോൺ വി ജോസഫ്, എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി ശുഭേഷ് സുധാകരൻ, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് നന്ദു ജോസഫ്,എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം ഷമ്മാസ് ലത്തീഫ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.