Thursday, November 21, 2024
spot_imgspot_img
HomeKeralaഭരണഘടനയെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് എഐവൈഎഫ്

ഭരണഘടനയെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് എഐവൈഎഫ്

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടന നൽകുന്ന മുല്യങ്ങളെ അപ്പാടെ തകർത്ത് ഇന്ത്യയെ മതരാഷ്ട്രമായി കെട്ടിപ്പടുക്കാനുള്ള കേന്ദ്രസർക്കാരിന്റെയും ബിജെപി ആർഎസ്എസ് സഖ്യത്തിന്റെയും ശ്രമങ്ങളെ ചെറുത്തു തോൽപ്പിച്ച് ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഒരോ ഇന്ത്യൻ പൗരന്റെയും കർത്തവ്യമാണെന്ന് എഐവൈഎഫ്. ഇന്ത്യൻ ഭരണ​ഘടന ഏറ്റവും കൂടുതൽ തകർച്ചയിലേക്കെത്തി നിൽക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. ഭരണഘടനാ ശില്പിയായ ഡോ ബി ആർ അംബേദ്കർ സ്വപ്നം കണ്ട പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായ ഒരു ഇന്ത്യയിൽ നിന്ന് മാറിയിരിക്കുകയാണ് നമ്മുടെ രാജ്യം ഇന്ന്. മതനിരപേക്ഷത ഉൾപ്പെടെയുള്ള മൂല്യങ്ങൾ ഒഴിവാക്കണമെന്ന് വാദിച്ച് അവയെ തച്ചുടക്കാൻ ഒരു പറ്റം മതഭ്രാന്തർ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് ഇന്നുളളത്.

ചരിത്ര കാരന്മാരെ കൂട്ടുപിടിച്ച് ചരിത്രത്തെ തന്നെ മാറ്റിയെഴുതാനുളള ശ്രമങ്ങളാണ് മോദിയും അമിത്ഷായും ശ്രമിക്കുന്നത്. മോദി സർക്കാർ അധികാരത്തിലേറിയതിനുശേഷം ഭരണഘടനയെയും രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ പോലും വെല്ലുവിളിച്ച് കാണിച്ചുകൂട്ടുന്ന അനീതികൾ എണ്ണമറ്റതാണ്. ഭരണഘടനാപരമായി ജനാധിപത്യത്തിൽ അടിയുറച്ച ഒരു രാജ്യത്തെ പാർലമെന്റ്‌ ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളെ മോദി സർക്കാർ അപകടാവസ്ഥയിലേക്ക്‌ തള്ളിവിടുകയാണ്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായപ്രകടനസ്വാതന്ത്ര്യം, പ്രതിഷേധിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളെ എല്ലാം മോദി സർക്കാർ അടിച്ചമർത്തുകയാണ്. ആധുനിക ഫാസിസ്റ്റുകൾ ജനാധിപത്യവാദികളാകുകയും പ്രവൃത്തിപഥത്തിൽ ജനാധിപത്യസ്ഥാപനങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുകയുമാണെന്ന് എഐവൈഎഫ് .

ജനങ്ങൾക്ക്‌ അവകാശപ്പെട്ട സ്ഥാപനങ്ങളെയും ഇടങ്ങളെയും ഇല്ലായ്‌മ ചെയ്യുന്നു. മാധ്യമങ്ങൾ, ധനസ്ഥാപനങ്ങൾ, പൊതുമേഖലകൾ തുടങ്ങിയവയെല്ലാം കോർപറേറ്റുകൾക്കായി കൈമാറുന്നു. ഇന്ന്‌ ജനങ്ങൾക്ക്‌ വോട്ട്‌ ചെയ്യാനുള്ള അവകാശമല്ലാതെ മറ്റെല്ലാ അവകാശങ്ങളും ഇല്ലാതാകുന്നു. ജീവിതാവശ്യങ്ങൾ ഉന്നയിച്ച്‌ ഉയർത്തുന്ന ജനാധിപത്യമാർഗത്തിലൂടെയുള്ള പ്രതിഷേധങ്ങളെപ്പോലും രാജ്യദ്രോഹമെന്ന പേരിൽ അടിച്ചമർത്തുന്നു. ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നതുപോലും ബിജെപിയും മോദി സർക്കാരും ദേശവിരുദ്ധമെന്ന്‌ പ്രഖ്യാപിക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനും പാർലമെന്റിനെ മോദി സർക്കാർ നോക്കുകുത്തിയാക്കുന്നതിനുമെതിരെ ജനങ്ങളെ അണിനിരത്തി യോജിച്ച പോരാട്ടം ഉയർത്തിക്കൊണ്ടുവരേണ്ടത്‌ കാലത്തിന്റെ ആവശ്യമാണ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares