Thursday, November 21, 2024
spot_imgspot_img
HomeEntertainmentSportsഗുസ്തി താരങ്ങളുടെ സമരം അവസാനിച്ചു; അന്വേഷണം കഴിയും വരെ ബ്രിജ് ഭൂഷൻ പുറത്ത്

ഗുസ്തി താരങ്ങളുടെ സമരം അവസാനിച്ചു; അന്വേഷണം കഴിയും വരെ ബ്രിജ് ഭൂഷൻ പുറത്ത്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷനെതിരായ താരങ്ങളുടെ സമരം അവസാനിപ്പിച്ചു. അനുരാഗ് ഠാക്കൂറും സമരക്കാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമവായമായത്. അന്വേഷണം കഴിയും വരെ ബ്രിജ് ഭൂഷൻ മാറിനിൽക്കും. അതേസമയം, ബ്രിജ് ഭൂഷൻ വിളിച്ച് വാർത്തസമ്മേളനം മാറ്റിവച്ചു.

നാലാഴ്ചത്തേക്കാണ് ബിജെപി എംപിയും ഇന്ത്യൻ ഗുസ്തി അസോസിയേഷന്റെ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഗുസ്തി സംഘടനയിൽ നിന്ന് അന്വേഷണവിധേയമായി മാറ്റനിർത്തുന്നത്. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ രൂപീകരിച്ച മേൽനോട്ട സമിതി റിപ്പോർട്ട് സമർപ്പിക്കാൻ നാലാഴ്ചയാണ് സമയമെടുക്കുക. അതുവരെ സിങിനെ മാറ്റനിർത്തുമെന്നും സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പോരാട്ടത്തിന്റെ ഓരോ ഘട്ടത്തിലും പിന്തുണ നൽകുമെന്നും കായിക മന്ത്രി വ്യക്തമാക്കി.

ലൈംഗിക അതിക്രമവും സാമ്പത്തിക ക്രമക്കേടുമുൾപ്പെടെ എല്ലാ ആരോപണങ്ങളും ആഴത്തിൽ പരിശോധിക്കും. അതിന് ശേഷം നടപടിയെടുക്കുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗിക ആരോപണവും ഫണ്ട് ദുരുപയോഗം ചെയ്യലും ചൂണ്ടിക്കാണിച്ചാണ് ഗുസ്തി താരങ്ങൾ സമരം നടത്തുന്നത്. ഏഴ് മണിക്കൂറിൽ അധികമാണ് ഇന്ന് ഗുസ്തി താരങ്ങളുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണം പൂർത്തിയാകാനെടുക്കുന്ന സമയം വരെ റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദൈനംദിന പ്രവർത്തനങ്ങളും വിലയിരുത്തും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares