തിരുവനന്തപുരം: ടി കെ മുസ്തഫ വയനാട് രചിച്ച ‘ പോരാട്ടവും പ്രതിരോധവും’ എന്ന പുസ്തകം തമ്പാനൂർ ടി വി സ്മാരക ഹാളിൽ റവന്യു മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പുസ്തകം ഏറ്റുവാങ്ങി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷത വഹിച്ചു.
വ്യത്യസ്ത സ്ഥല കാല സമയങ്ങളിലുണ്ടായ കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ വിശകലനം ചെയ്തു കൊണ്ട് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ‘പോരാട്ടവും പ്രതിരോധവും’. എഐഎസ്എഫ് മുൻ വയനാട് ജില്ലാ സെക്രട്ടറിയായ ടി കെ മുസ്തഫ നിലവിൽ ‘എൻ വേലപ്പൻ സ്മാരക ലൈബ്രറി’യുടെ ലൈബ്രേറിയനും ‘യങ് ഇന്ത്യ ന്യൂസ്’ എഡിറ്റോറിയൽ ടീം അംഗവുമാണ്. ‘എരിഞ്ഞടങ്ങാത്ത കനൽ’, ‘വയനാടിനെ അറിയാം’, ‘പാർലമെന്റ് തെരഞ്ഞെടുപ്പ് ചരിത്രം’ എന്നിങ്ങനെ മൂന്ന് പുസ്തകങ്ങൾ മുൻപ് രചിച്ചിട്ടുണ്ട്.