സപ്ലൈകോയിൽ ആവശ്യ സാധനങ്ങളുടെ വില വർധിച്ചുവെന്ന തരത്തിൽ വ്യാപകമായ രീതിയിൽ വാർത്തകൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. സബ്സിഡി സാധനങ്ങളുടെ വില വർധന സാധാരണ ജനങ്ങളെ പിടിച്ചു കിലുക്കി എന്ന തരത്തിൽ ഇടത് സർക്കാരിനെയും സിപിഐയും അവഹേളിക്കുന്ന വാർത്തകളാണ് ഇവിടുത്ത മാധ്യമങ്ങൾ പുറത്ത് വിടുന്നത്. എന്താണ് ഇതിന്റെ നിജസ്ഥിതി എന്ന് പരിശോധിക്കാം:
13 ഇനം ആവശ്യ സാധനങ്ങളുടെ വില പൊതുവിപണിയിൽ 1529.50 രൂപയാകുമ്പോൾ, ആ സ്ഥാനത്ത് സപ്ലൈകോ ചന്തകളിലും ഔട്ട്‌ലെറ്റുകളിലും ഇവ 946.50 രൂപയ്‌ക്ക് ലഭ്യമാകും.583 രൂപയാണ് വ്യത്യാസമാണുളളത്. കുറുവ അരിയുടെ വില പൊതുവിപണിയിൽ 45 രൂപയും സപ്ലൈകോയിൽ 33 രൂപയുമാണ്. പൊതുവിപണിയിൽ മുളകിന് 240 രൂപയാണ്. മല്ലിക്ക് 110 രൂപയും. അതിലും വിലകുറച്ച് സപ്ലൈകോ ചന്തയിൽ ലഭിക്കും.
ഈ വര്‍ഷത്തെ സപ്ലൈകോ ഓണം ഫെയറുകൾ സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു . സെപ്റ്റംബര്‍ 5 മുതല്‍ 14 വരെയാണ് ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഫെയറുകള്‍ സെപ്റ്റംബര്‍ 6 മുതല്‍ 14 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രത്യേക സൗകര്യങ്ങളോടെ സംഘടിപ്പിക്കും.
13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്കു പുറമെ ശബരി ഉല്‍പന്നങ്ങള്‍, മറ്റ് എഫ്.എം.സി.ജി. ഉല്‍പന്നങ്ങള്‍, മില്‍മ ഉല്‍പന്നങ്ങള്‍, കൈത്തറി ഉല്‍പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ 10 മുതല്‍ 50% വരെ വിലക്കുറവില്‍ വിലപന നടത്തും. ഇതിനു പുറമെ പ്രമുഖ ബ്രാന്റുകളുടെ 200 ല്‍ അധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കുന്നു. 255 രൂപയുടെ 6 ശബരി ഉല്‍പന്നങ്ങള്‍ 189 രൂപയ്ക്ക് നല്‍കുന്ന ശബരി സിഗ്‌നേച്ചര്‍ കിറ്റ് ഈ ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ അവതരിപ്പിക്കുന്നു. ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും വിവിധ ബ്രാന്‍ഡുല്‍പന്നങ്ങള്‍ക്ക് നിലവില്‍ നല്‍കിവരുന്ന വിലക്കുറവിന് പുറമെ 10% വരെ അധിക വിലക്കുറവ് നല്‍കുന്ന ഡീപ് ഡിസ്‌ക്കൗണ്ട് ഔവേഴ്‌സ് , പ്രമുഖ ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ഷകമായ കോമ്പോ ഓഫറുകള്‍, ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറുമുണ്ട്.