Thursday, November 21, 2024
spot_imgspot_img
HomeLatest Newsഎൻഐഎയ്ക്ക് തിരിച്ചടി; ഗൗതം നാവ്‍ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രിം കോടതി ഉത്തരവ്

എൻഐഎയ്ക്ക് തിരിച്ചടി; ഗൗതം നാവ്‍ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രിം കോടതി ഉത്തരവ്

ന്യൂഡൽഹി: ഭീമാ കൊറേഗാവ്‌ കേസിൽ വിചാരണ തടവിലുള്ള സാമൂഹിക പ്രവർത്തകനായ ഗൗതം നാവ്‍ലാഖയെ ഒരു മാസത്തേക്ക് വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. 48 മണിക്കൂറിനകം നാവ്‍ലാഖയെ മാറ്റനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

73 കാരനായ നവ്‌ലാഖ 2018 ഓ​ഗസ്റ്റിൽ മുതൽ ജയിലിൽ കഴിയുകയാണ്. ത്വക്ക് അലർജി, ദന്ത പ്രശ്നങ്ങൾ എന്നിവയടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ തനിക്കുണ്ടെന്ന് നവ്‌ലാഖ കോടതിയെ അറിയിച്ചിരുന്നു. ക്യാൻസർ സംശയിക്കുന്നതിനാൽ കൊളോനോസ്കോപ്പിക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares