Thursday, November 21, 2024
spot_imgspot_img
HomeIndiaഅദാനി ​ഗ്രൂപ്പിനെതിരെ ഹിൻഡൻബർ​ഗ് പുറത്തുവിട്ട റിപ്പോർട്ട്; മാധ്യമ വാർത്തകൾ തടയാനുള്ള ഹർജി സുപ്രീം കോടതി തള്ളി

അദാനി ​ഗ്രൂപ്പിനെതിരെ ഹിൻഡൻബർ​ഗ് പുറത്തുവിട്ട റിപ്പോർട്ട്; മാധ്യമ വാർത്തകൾ തടയാനുള്ള ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: അദാനി ​ഗ്രൂപ്പിനെതിരെ ഹിൻഡൻബർ​ഗ് പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തുവരുന്ന വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ തടയാനാകില്ലെന്ന് സുപ്രീം കോടതി. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മാധ്യമങ്ങൾ വാർത്തകൾ പെരുപ്പിച്ചു കാണിക്കുന്നതായി ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഇതുമായി ബന്ധപ്പെട്ട് മറ്റ് ഹർജികളിൽ ഉടൻ ഉത്തരവുണ്ടാകുമെന്നും സുപ്രീം കോടതി അറിയിച്ചു.

അഭിഭാഷകനായ മനോഹർ ലാൽ ശർമയാണ് അദാനി – ഹിൻഡൻബർഗ് റിപ്പോർട്ട് വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വാർത്തകളാണ് മാധ്യമങ്ങൾ നൽകുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഹർജിക്കാരന്റെ ആവശ്യം മുഖവിലക്കെടുക്കാതെ തള്ളിയ സുപ്രീം കോടതി യുക്തിപരമായ വാദങ്ങൾ ഉന്നയിക്കാനും ആവശ്യപ്പെടുകയായിരുന്നു. മാധ്യമങ്ങളെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തടയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്ന കാര്യം പഠിക്കാനും ഇത് സംബന്ധിച്ച് വിശാലമായ അന്വേഷണം നടത്താനും ഒരു സമിതിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സ​മി​തി​ക്കാ​യി മു​ദ്ര​വെ​ച്ച ക​വ​റി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച നി​ർദ്ദേ​ശ​ങ്ങ​ൾ സ്വീ​കാ​ര്യ​മ​ല്ലെ​ന്നും, സമിതിയെ സുപ്രീം കോടതി നിയോഗിക്കുമെന്നും ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂണ്ടിക്കാട്ടിയതാണ്. ഇതിൽ ഉത്തരവ് ഉടൻ ഉണ്ടാകും എന്നും സുപ്രീം കോടതി അറിയിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares