ഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതിനും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ഇടവഴിയിലൂടെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയിൽ വരില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
വലിയ വിമർശനങ്ങൾ ഉയർന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്. ബെഞ്ച് ഹൈക്കോടതിയുടെ വീക്ഷണത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചു.