പദയാത്ര നടത്തി പതം വന്ന സുരേഷ് ഗോപിയുടെ വീഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങൾ നിറയെ. കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനായി ഇഡിയെ കൂട്ടുപിടിച്ച് ബിജെപി നടത്തുന്ന ശ്രമങ്ങൾ, തെരഞ്ഞെടുപ്പ് കളരിയിൽ ഉപകരിക്കും എന്ന പ്രതീക്ഷയിലാണ് സുരേഷ് ഗോപി നടക്കാനിറങ്ങിയത്.
തൃശൂർ സഹകരണ ബാങ്കിൽ നിന്ന് കരുവന്നൂർ സഹകരണ ബാങ്കിലേക്ക് 18 കിലോമീറ്റർ നടന്നതേയുള്ളു, തൃശൂർ എടുക്കാൻ വന്ന സുരേഷ് ഗോപിയുടെ പതമിളകി!
രാജാവ് തളർന്നു വീഴാതിരിക്കാൻ അനുയായികൾ വിശറികൊണ്ടു വീശുന്നുണ്ടായിരുന്നു. ഇടയ്ക്ക് പഴം കൊടുക്കുന്നു, നാരങ്ങാ വെള്ളം കൊടുക്കുന്നു… എന്തൊക്കെ പുകില്! തുടങ്ങിയുംപോയി, പകുതിവെച്ച് നിർത്താനും വയ്യ എന്ന അവസ്ഥയിലായിപ്പോയി പാവം സൂപ്പർ സ്റ്റാർ!
സിനിമയിൽ ഗിമിക്ക് കാണിച്ച് കയ്യടി നേടുന്നതുപോലെ അത്ര എളുപ്പമല്ല, നാട്ടിലിറങ്ങി ജനസേവനം നടത്തുന്നത്. അതിനീ ‘താര ശരീരം’ മതിയാകില്ല.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ സാധാരണക്കാരുടെ ജീവിതത്തിന്റെ കരുത്താണ്. അതിനെ നശിപ്പിച്ച്, കേരളത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി കളയാം എന്ന ബിജെപിയുടെ വ്യാമോഹത്തിന് ചൂട്ടുകത്തിക്കാൻ വന്ന സുരേഷ് ഗോപിക്ക് പക്ഷേ, തുടക്കത്തിലേ പാളി.
തൃശൂർകാരുടെ മുന്നിൽ അപഹാസ്യനായാണ് സുരേഷ് ഗോരപിയുടെ നടത്തം. നല്ല ഉശിരൻ പദയാത്രകൾ കണ്ടിട്ടുള്ള, രാഷ്ട്രീയ ബോധമുള്ള നാട്ടുകാരാണ് തൃശൂരിലെ നാട്ടുകാർ. സുരേഷ് ഗോപിയെപ്പെലെ ഗിമ്മിക്കുകൾ കാണിച്ച് വോട്ട് ചോദിക്കാൻ വരുന്നവരെയെല്ലാം നിലംതൊടാതെ പായിക്കാൻ തൃശൂരുകാർക്ക് അറിയാം. ഒരു പദയാത്ര നടത്തിയപ്പോൾ ഇങ്ങനെ, അപ്പോൾ തൃശൂർ എടുക്കാൻ സുരേഷ് ഗോപിയുടെ എത്ര പതയിളക്കേണ്ടിവരും!