അലി ഇമ്രാൻ
ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ കല്യാണം നടത്തുന്നതിന് വേണ്ടി ഗുരുവായൂർ ക്ഷേത്രത്തിൽ നടത്താനിരുന്ന 48 വിവാഹങ്ങളാണ് മാറ്റിവെക്കാനായി നിർദേശം നൽകിയിരിക്കുന്നത്. ആചാരസംരക്ഷണത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ആചര സംരക്ഷകരെയും ബിജെപിക്കാരെയും ഈ വിഷയത്തിൽ പ്രതികരണവുമായി മുന്നോട്ട് വന്നു കണ്ടില്ല. മാസങ്ങൾക്ക് മുൻപേ തീയതിയും സമയവും കുറിച്ച് കല്യാണത്തിനായി കാത്തിരുന്ന കുടുംബങ്ങളാണ് മോദിയുടെ വരവിലൂടെ അവതാളത്തിലായത്.
തങ്ങളുടെ സ്വന്തം ഇഷ്ടത്തിന് ആചാരങ്ങൾ മാറ്റി എഴുതുമ്പോൾ ബിജെപിയ്ക്ക് ഒന്നും പറയാനില്ല. തൃശൂരിലെ മോദിയുടെ വരവിന് മുന്നോടിയായി വടക്കുംനാഥ ക്ഷേത്രത്തിലെ ശിവൻ്റെ ജഡയെന്ന് വിശേഷിപ്പിച്ചിരുന്ന ആലിൻ്റെ കൊമ്പുകൾ വെട്ടിമുറിച്ചപ്പോഴും ചരിത്രത്തിലാദ്യമായി ക്ഷേത്ര കവാടം കെട്ടിയടച്ചപ്പോഴുമൊന്നും വിശ്വാസം സംരക്ഷിക്കാൻ നടന്നവരെയൊന്നും കണ്ടില്ല.
സുരേഷ് ഗോപി തന്റെ സർവ അധികാരവും ഉപയോഗിച്ചു കൊണ്ട് 48 കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കി കൊണ്ട് കാണിക്കുന്ന ഈ പ്രവർത്തികൾക്ക് എതിരെ ശബ്ദമുയർത്താൻ ഇവിടുത്ത മാധ്യമങ്ങൾ പോലും തയ്യാറാകുന്നില്ല. ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് കാണിച്ചു കൂട്ടുന്ന ഇത്തരം വിക്രിയകൾ ബിജെപിക്ക് തന്നെ പാരയാകും.
ഒരു രാഷ്ട്രീയ നേതാവ് എന്നാൽ, സ്വന്തം താല്പര്യം മാറ്റിവെച്ചു ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ വേണ്ടി നിലകൊള്ളണം എന്നാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്. എന്നാൽ സുരേഷ് ഗോപിയെന്ന അധികാര കൊതിയനെ സംബന്ധിച്ച് പദവികൾ മാത്രമാണ് അയാളുടെ ലക്ഷ്യം.
ജന നന്മയ്ക്കു വേണ്ടി ചെയ്യുന്നു എന്ന തരത്തിൽ ചെയ്തു കൂട്ടുന്നതെല്ലാം സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ്. ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളിൽ ഒന്നാണ് വിവാഹം. ആ ദിവസത്തിന് വേണ്ടി എന്തെല്ലാം ഒരുക്കങ്ങൾ ഈ 48 കുടുംബങ്ങൾ നടത്തി കാണും. നടനും രാഷ്ട്രീയക്കാരാനും എന്ന പ്രിവില്ലേജ് കൊണ്ട് സുരേഷ് ഗോപിയെന്ന രാഷ്ട്രീയ മാലിന്യം ആ കുടുംബങ്ങളുടെ സന്തോഷം തല്ലി കെടുത്തുകയാണ് ചെയ്തത്.